കേന്ദ്രത്തിന്റെ സ്വർണപ്പണയ വായ്പാ ‘ഭേദഗതി’: മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഓഹരികളിൽ മുന്നേറ്റം

റിസർവ് ബാങ്ക് (RBI) കൊണ്ടുവന്ന സ്വർണപ്പണയ വായ്പകളുടെ (gold loan) പുതിയ കരടുനയത്തിൽ (draft norms on gold loans) കേന്ദ്ര ധനമന്ത്രാലയം ‘ഭേദഗതി’ നിർദേശിച്ചതിന് പിന്നാലെ മികച്ച നേട്ടത്തിലേറി മുത്തൂറ്റ് ഫിനാൻസ് (Muthoot Finance), മണപ്പുറം ഫിനാൻസ് (Manappuram Finance) ഓഹരികൾ. കേരളം ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (NBFCs) രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ വിതരണ സ്ഥാപനങ്ങളുമാണ് മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസും. ഒരുഘട്ടത്തിൽ 7 ശതമാനത്തിലധികം മുന്നേറി 2,243 രൂപവരെ എത്തിയ മുത്തൂറ്റ് ഫിനാൻസ് ഓഹരി, വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോഴുള്ളത് 6.98% ഉയർന്ന് 2,209.40 രൂപയിൽ.കേന്ദ്രം നിർദേശിച്ച ഭേദഗതികൾ റിസർവ് ബാങ്ക് പരിശോധിക്കുകയാണ്. ഭേദഗതികൾ റിസർവ് ബാങ്ക് അംഗീകരിച്ചാൽ മുത്തൂറ്റ് ഫിനാൻസിന് അത് വലിയ നേട്ടമാകും. കാരണം, മുത്തൂറ്റ് ഫിനാൻസിന്റെ 60% വായ്പകളും മൂന്നുലക്ഷം രൂപയിൽ താഴെയുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.
Source link