WORLD
ഫ്രാൻസിസ് മാർപാപ്പ നാളെ ആശുപത്രി വിടും; ആശുപത്രി മുറിയിലെ ജനാലയ്ക്കൽ നിന്നു ജനങ്ങളെ അഭിവാദ്യം ചെയ്യും

വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആശുപത്രി വിടും. തുടർന്ന് അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങും. മാർപാപ്പയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. മാർപാപ്പ ആരോഗ്യനില പൂർണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ടു മാസം വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.അഞ്ചാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച പൊതുദർശനം നൽകിയേക്കും. ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസം 14 മുതൽ റോമിലെ ജമേലി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പ ഞായറാഴ്ച ഉച്ചയ്ക്ക് ആശുപത്രി മുറിയിലെ ജനാലയിൽ നിന്നു ജനത്തെ അഭിവാദ്യം ചെയ്ത് ആശീർവദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വത്തിക്കാൻ അറിയിച്ചു.
Source link