KERALA

സുനു എസ്. തങ്കമ്മയുടെ ‘ഇറച്ചിക്കൊലപാതകം’ പ്രകാശനം ചെയ്തു


കുമളി: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സുനു എസ്. തങ്കമ്മയുടെ ‘ഇറച്ചിക്കൊലപാതകം’ എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. അണക്കര കാഴ്ച ലൈബ്രറിയുടെയും ജാലകം ലൈബ്രറിയുടെയും നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍, കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച മോബിന്‍ മോഹന്‍ പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. കാഴ്ച പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷനായി. പ്രൊഫ. മനോജ് മനോഹര്‍ പുസ്തകം പരിചയപ്പെടുത്തി. കാഴ്ച സെക്രട്ടറി റോയി കിഴക്കേക്കര, പ്രോഗ്രാം ഡയറക്ടര്‍ മെറീനാ ജോണ്‍ എന്നിവര്‍ സംസാരിച്ചു. കഥാകൃത്ത് സുനു എസ്. തങ്കമ്മ നന്ദി പറഞ്ഞു.


Source link

Related Articles

Back to top button