INDIA

ട്രംപിന്റെ പുതിയ ഇര കാനഡ; എണ്ണവില ‘വെട്ടിക്കുറച്ച്’ റഷ്യയ്ക്ക് യൂറോപ്പിന്റെ ഷോക്ക്, ഗിഫ്റ്റ് നിഫ്റ്റിയിൽ കനത്ത ഇടിവ്, സ്വർണം മേലോട്ട്


രാജ്യാന്തരതലത്തിൽ വീണ്ടും ആശങ്കയുടെ പെരുമഴപെയ്യിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവയുദ്ധം. കാനഡയാണ് അദ്ദേഹത്തിന്റെ പുതിയ ഇര. പുറമെ ചൈനയ്ക്കെതിരെ കൂടുതൽ തീരുവ ചുമത്തിയേക്കുമെന്ന് പറഞ്ഞതും തിരിച്ചടിക്കുമെന്ന് ചൈന വ്യക്തമാക്കിയതും ആശങ്ക കൂട്ടുന്നു. ഒട്ടേറെ രാജ്യങ്ങളൾക്കുമേൽ 15-20% അടിസ്ഥാന തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.കാനഡയിൽ നിന്നുള്ള വൈദ്യുതിക്ക് 10% തീരുവ ചുമത്തിയ ട്രംപ് മറ്റുൽപന്നങ്ങൾക്ക് 25 ശതമാനവും പ്രഖ്യാപിച്ചിരുന്നു. ഇതിനു തിരിച്ചടിയെന്നോണം യുഎസ് ഉൽപന്നങ്ങൾക്കുമേൽ കാനഡയും അധിക തീരുവ ചുമത്തി. ഇതിനുള്ള ‘പ്രതികാരമായി’ ഇപ്പോൾ‌ കാനഡയ്ക്കുമേൽ 35% തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. പുറമെ, ചൈന വ്യാപാരരംഗത്ത് അധാർമിക നിലപാടുകളെടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് കൂടുതൽ താരിഫ് ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയത്.മുൻ പ്രസിഡന്റ് ബോൽസനാരോയ്ക്ക് എതിരായ വിചാരണ നീതിയുക്തമല്ലെന്ന് ആരോപിച്ചാണ് ട്രംപ് ബ്രസീലിനുമേൽ 50% തീരുവ ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. എന്നാൽ‌, യുഎസ് ഉൽപന്നങ്ങൾക്കുമേൽ ബ്രസീലിനും 50% തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ലുല ഡി സിൽവ തിരിച്ചടിച്ചു. ബ്രസീലിൽ നിന്നുള്ള ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾക്കു പിന്നാലെ എണ്ണവില ബാരലിന് 68-70 ഡോളർ നിലവാരത്തിൽ നിന്ന് 66-68 ഡോളർ നിലവാരത്തിലേക്ക് ഇടിഞ്ഞു.ഓഹരികളിൽ വൻ വീഴ്ച


Source link

Related Articles

Back to top button