INDIA

ഇറാന്റെ മിസൈലേറ്റ് ‘കെട്ടിടം’ തകർന്നിട്ടും വൻ നേട്ടവുമായി ഇസ്രയേൽ ഓഹരി വിപണി, യുഎസ് സൂചികയെയും മറികടന്ന് മുന്നേറ്റം


ഇറാൻ തൊടുത്ത മിസൈലേറ്റ് ടെൽ അവീവിലെ ഇസ്രയേൽ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടം തകർന്നത് ഇന്നു രാവിലെ. എന്നിട്ടും പ്രവർത്തിച്ച ഓഹരി വിപണി കുതിച്ചുകയറിയത് വൻ നേട്ടത്തിൽ. ഇന്നു 4.7% ഉയർന്ന ടിഎ-125 സൂചിക തുടർച്ചയായ 5-ാം ദിവസമാണ് നേട്ടം കുറിച്ചത്. ഈ വർഷം ഇതുവരെ 16 ശതമാനവും മുന്നേറിയ സൂചിക, യുഎസിന്റെ എസ് ആൻഡ് 500 സൂചികയെ ബഹുദൂരം പിന്നിലാക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. എസ് ആൻഡ് പി500ന്റെ 2025ലെ ഇതുവരെയുള്ള നേട്ടം 2 ശതമാനത്തിലും താഴെ മാത്രം. നിലവിൽ കഴിഞ്ഞ 52-ആഴ്ചയിലെ ഏറ്റവും ഉയരത്തിലുമാണ് ഇസ്രയേൽ ഓഹരി വിപണിയുള്ളത്. എന്നാൽ, ഇസ്രയേലി ഓഹരി നിക്ഷേപകരെ സംഘർഷം ബാധിച്ചിട്ടില്ലെന്ന വിധമാണ് വിപണിയുടെ ഉയർച്ച. ഇറാനുമായി സംഘർഷം ആരംഭിച്ചശേഷം മാത്രം ഇതുവരെ ടിഎ-125 സൂചിക 14% ഉയർന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. 


Source link

Related Articles

Back to top button