KERALA
പിറകിലിടിച്ച കാറിലെ സൗദി പൗരൻ മരിച്ച കേസ്; ഷാജു സൗദിയിൽ കുടുങ്ങിയിട്ട് ആറുവര്‍ഷം, വരവുകാത്ത് കുടുംബം

കുന്ദമംഗലം: പടനിലം ഉപ്പഞ്ചേരിമ്മല്‍ ബിനിയും മക്കളും ഉള്ളുരുകി പ്രാര്‍ഥിക്കുകയാണ്, വീടില്ലെങ്കിലും സാരമില്ല, ഷാജു മടങ്ങിവന്നാല്മതി. ആറ് വര്‍ഷമായി സൗദിയില്‍ കഴിയുന്ന കണ്ണങ്ങോട്ടുമ്മല്‍ ഷാജുവിന്റെ മടങ്ങിവരവും കാത്തിരിക്കുകയാണ് ഈ കുടുംബം.ഡ്രൈവറായ ഷാജു 2019 ഓഗസ്റ്റിലാണ് ജോലിക്കായി സൗദിയിലേക്ക് പോയത്. 2019 നവംബര്‍ 30-ന് വൈകീട്ട് ആറുമണിക്ക് ഷാജു ഓടിച്ച വണ്ടിയുടെ പിറകില്‍ സൗദി പൗരന്റെ കാര്‍ വന്നിടിക്കുകയും തുടര്‍ന്ന് സൗദിപൗരന് മരിക്കുകയും ചെയ്തു. കേസിലകപ്പെട്ട ഷാജു ഒരുമാസം ആറ് ദിവസം ജയില്‍ശിക്ഷ അനുഭവിച്ചു. 70 ലക്ഷം രൂപ അടച്ചാലേ ജയില്‍ മോചിതനാവൂ എന്നായിരുന്നു വിധി.
Source link