WORLD

ബലാത്സംഗം ‘തമാശ’യാക്കിയ പ്രസിഡന്റ്; ലഹരി തടയാൻ ‘ഡബിൾ ബാരലേന്തിയ’ ‌മരണദൂതർ; ‘കൊന്ന് മീനുകൾക്ക് തിന്നാൻ കൊടുക്കും’


2017 ഓഗസ്റ്റ് 16, ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയുടെ പ്രാന്തപ്രദേശമായ കലൂകാനില്‍ കിയാന്‍ ലോയ്ഡ് ഡെലോസ് സാന്റോസ് എന്ന പതിനേഴുകാരനായ വിദ്യാര്‍ഥി പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. തുല്ലാഹന്‍ നദിയുടെ കൈവഴികളിലൊന്നിലെ മാലിന്യക്കൂമ്പാരത്തിനുള്ളില്‍നിന്നാണ് പത്തോളം വെടിയുണ്ടകളേറ്റു തുളഞ്ഞ സാന്റോസിന്റെ മൃതശരീരം കണ്ടെടുത്തത്. കയ്യില്‍ തോക്കുമായി ആക്രമിക്കാന്‍ വന്ന സാന്റോസിനെ പ്രാണരക്ഷാര്‍ഥം വെടിവയ്ക്കുകയായിരുന്നു എന്നായിരുന്നു പൊലീസ് ഭാഷ്യം. പക്ഷേ, സാക്ഷിമൊഴികളും സിസിടിവിയും കളവു പറഞ്ഞില്ല. നിരായുധനായ സാന്റോസിനെ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് കഴുത്തില്‍ പൂട്ടിട്ട് വലിച്ചിഴച്ചു പോകുന്നത് കണ്ടു എന്ന സത്യം എര്‍വിന്‍ ലാച്ചിക എന്ന ദൃക്സാക്ഷി തുറന്നു പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button