ബലൂചികളുടെ സ്വാതന്ത്ര്യസമരവും തുരങ്കത്തിനകത്തെ പാകിസ്താന്‍ ബന്ദികളും

മാര്‍ച്ച് പതിനൊന്നാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) പ്രവര്‍ത്തകര്‍ ജാഫര്‍ എക്‌സ്പ്രസ് പിടിച്ചെടുത്തത് ആഭ്യന്തര പ്രതിസന്ധികളില്‍ പെട്ടുഴലുന്ന പാകിസ്താന് കനത്ത ആഘാതമാണ്. സ്ത്രീകളും കുട്ടികളുമടക്കം നാനൂറിലധികം പേരുണ്ടായിരുന്ന തീവണ്ടി ബലൂചിസ്താനിലെ ക്വെറ്റയില്‍നിന്നു ഖൈബര്‍ പക്തൂണ്‍വാലിയിലെ പെഷാവറിലേക്കു പോവുകയായിരുന്നു. ബുധനാഴ്ച ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് 157 യാത്രക്കാരെ മോചിപ്പിച്ചെന്നും നിരവധി ബലൂച് തീവ്രവാദികളെ വധിച്ചെന്നും പാകിസ്താന്‍ അവകാശപ്പെടുന്നു. പക്ഷേ, മുപ്പതു പാക് സൈനികരെ തങ്ങള്‍ വധിച്ചെന്നും പാക് തടവറകളിലുള്ള ബലൂച് രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ചാല്‍ ബന്ദികളെ വിട്ടയക്കാമെന്നും ബി.എല്‍.എ വക്താവ് പറയുന്നു. പാകിസ്താന്‍ പറയുംപോലെ തടവുകാരെ മോചിപ്പിച്ചത് സൈന്യമല്ലെന്നും തങ്ങള്‍ മോചിപ്പിച്ചതാണെന്നും അവകാശപ്പെടുന്ന വിമതര്‍ 48 മണിക്കൂറിനുള്ളില്‍ സൈനിക നടപടികള്‍ പാകിസ്താന്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ തടവുകാരെ കൊല്ലുമെന്ന ഭീഷണിയും മുഴക്കി.ബലൂചിസ്താനിലെ അസ്വസ്ഥതകള്‍ക്ക് ദീര്‍ഘമായ ചരിത്രമുണ്ട്. ഇന്ത്യാ ഉപഭൂഖണ്ഡം ബ്രിട്ടീഷ് രാജില്‍നിന്നു സ്വതന്ത്രമായപ്പോള്‍ ഇന്ത്യയും പാകിസ്താനും പോലെ സ്വതന്ത്ര രാജ്യമായിരുന്നു കലാത്തിലെ ഖാനേറ്റ്. ബലൂചിസ്താന്റെ ഭൂരിഭാഗവും ഈ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, അടുത്ത വര്‍ഷം മുഹമ്മദലി ജിന്നയുടെ പട്ടാളം കലാത്തിലേക്ക് മാര്‍ച്ചു ചെയ്തു, രാജ്യം പാകിസ്താനോടു കൂട്ടിച്ചേര്‍ത്തു. ആ വര്‍ഷം തന്നെ തുടങ്ങി ചെറുത്തുനില്‍പ്പിന്റെ വീരഗാഥകള്‍.
Source link