ബലൂചിസ്താനിൽ പാക് സേനയെ വളഞ്ഞിട്ടാക്രമിച്ച് ബിഎൽഎ, 51 സ്ഥലങ്ങളിൽ ആക്രമണം

ക്വെറ്റ: പാകിസ്താൻ സൈന്യത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടുവെന്ന് അവകാശപ്പെട്ട് ബലോച് ലിബറേഷൻ ആർമി (ബിഎൽഎ). പാക് സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബലൂചിസ്ഥാനിലെ 51 സ്ഥലങ്ങളിൽ 71 ഏകോപിത ആക്രമണങ്ങൾ നടത്തിയതായി ബിഎൽഎ അവകാശപ്പെട്ടു. ആക്രമണങ്ങളുടെ ലക്ഷ്യം ശത്രുവിനെ നശിപ്പിക്കുക എന്നത് മാത്രമല്ല, ഭാവിയിലെ സംഘടിത യുദ്ധത്തിനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി ഏകോപനം, ഗ്രൗണ്ട് കണ്‍ട്രോള്‍, പ്രതിരോധ നിലപാടുകൾ എന്നിവ പരീക്ഷിക്കുക എന്നതുകൂടിയായിരുന്നുവെന്ന് ബിഎൽഎ പ്രസ്താവനയിൽ വ്യക്തമാക്കി.ലഷ്‌കറെ തോയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഐഎസ്‌ഐഎസ്, തുടങ്ങിയ ഭീകര സംഘടനകളുടെ ബ്രീഡിങ് ഗ്രൗണ്ടാണ് പാകിസ്താനെന്നും ബിഎൽഎ ആരോപിക്കുന്നു. പാകിസ്താൻ്റെ സൈനിക, രഹസ്യാന്വേഷണ സ്ഥാപനമായ ഐഎസ്‌ഐ ഭീകരതയുടെ പ്രജനന കേന്ദ്രമാണെന്നും അക്രമാസക്തമായ പ്രത്യയശാസ്ത്രമുള്ള ഒരു ആണവരാഷ്ട്രമായി പാകിസ്താൻ മാറിയെന്നും ബിഎൽഎ ആരോപിച്ചു. പാകിസ്താൻ കൈകളിൽ രക്തം പുരണ്ട രാഷ്ട്രമാണെന്നും എല്ലാ വാഗ്ദാനങ്ങളും ആ രക്തത്തിൽ മുങ്ങിയെന്നും പ്രസ്താവനയിൽ വിമർശിക്കുന്നു.
Source link