ബഹിരാകാശത്തെ ദീർഘകാല വാസത്തിൽ ഏറ്റവും കടുപ്പമേറിയത് എന്താണ്? വെളിപ്പെടുത്തി സുനിത വില്യംസ് | വീഡിയോ

മാസങ്ങളായി അന്തരാഷ്ട്ര ബഹികാരാശ നിലയില്‍ (ഐ.എസ്.എസ്) കുടുങ്ങിക്കിടക്കുകയാണ് യു.എസ്. ബഹിരാകാശ യാത്രികരായ ഇന്ത്യന്‍ വംശജ സുനിതാ വില്യംസും ബുച്ച് വില്‍മോറും. ഈ മാസം (മാര്‍ച്ചില്‍) അവരെ തിരികെ എത്തിക്കുമെന്നാണ് നാസ വ്യക്തമാക്കിയിട്ടുള്ളത്. പത്ത് മാസത്തോളം നിലയത്തില്‍ കുടുങ്ങിക്കിടന്നശേഷമാണ് ഇരുവരും ഭൂമിയിലേക്ക് മടങ്ങാനൊരുങ്ങുന്നത്.അതിനിടെ ദീര്‍ഘകാലത്തെ ബഹികാരാശ വാസത്തിനിടെയിലെ ഏറ്റവും ബുദ്ധിമുട്ടിച്ച കാര്യം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. ബഹികാരാശ നിലയത്തില്‍ ഇത്രയധികംകാലം കഴിയേണ്ടിവന്നത് സംബന്ധിച്ച് ഉയരുന്ന ആശങ്കകളെ അത്ര കാര്യമാക്കേണ്ടെന്ന തരത്തിലായിരുന്നു സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും പ്രതികരണം.
Source link