ബാറ്റിന്റെ അളവ് പരിശോധന; ഇത്തവണ പണികിട്ടിയത് രവീന്ദ്ര ജഡേജയ്ക്ക് ചെന്നൈ: വെള്ളിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ …

ചെന്നൈ: വെള്ളിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ബാറ്റിന്റെ അളവ് (ഗേജ്) പരിശോധനയില്‍ പരാജയപ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവീന്ദ്ര ജഡേജ. സാം കറന്‍ പുറത്തായ ശേഷം അഞ്ചാം ഓവറില്‍ ബാറ്റിങ്ങിനിറങ്ങുമ്പോഴായിരുന്നു സംഭവം. ജഡേജ ബാറ്റിങ്ങിനിറങ്ങിയ ഉടനെ ഫീല്‍ഡ് അമ്പയര്‍ ബാറ്റിന്റെ അളവ് പരിശോധിക്കാനുള്ള ഉപകരണം ഉപയോഗിച്ച് താരത്തിന്റെ ബാറ്റ് പരിശോധിച്ചു. പക്ഷേ, ജഡേജയുടെ ബാറ്റ് അനുവദനീയമായ അളവിലും കൂടുതലുള്ളതായിരുന്നു.തുടര്‍ന്ന് ജഡേജ രണ്ടു തവണ ബാറ്റ് നിലത്തടിച്ച ശേഷം വീണ്ടും പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അപ്പോഴും പരിശോധനയില്‍ താരത്തിന്റെ ബാറ്റ് പരാജയപ്പെട്ടു. ഒടുവില്‍ മറ്റൊരു ബാറ്റ് കൊണ്ടുവരാന്‍ അദ്ദേഹം ഡഗ് ഔട്ടിലേക്ക് സിഗ്നല്‍ നല്‍കി. പുതിയ ബാറ്റ് പരിശോധനയില്‍ വിജയിക്കുകയും താരം ബാറ്റിങ് തുടരുകയും ചെയ്തു.
Source link