KERALA
ക്യൂരിയസ്, ആബീസ് ക്രിയേറ്റീവ് അവാര്‍ഡ്‌സ് – വിജയഗാഥ ആവര്‍ത്തിച്ച് മൈത്രി അഡ്വര്‍ടൈസിങ്

ഇന്ത്യയിലെ ഏറ്റവും പ്രശസ്ത പരസ്യ അവാര്‍ഡുകളായ ക്യൂരിയസ്, ആബീസ് അവാര്‍ഡ് വേദികളില്‍ വീണ്ടും മൈത്രിയുടെ തേരോട്ടം. നിരവധി അംഗീകാരങ്ങള്‍ നേടി അവാര്‍ഡ് നിശകളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പേരുകളിലൊന്നായി മൈത്രി. കഴിഞ്ഞ വര്‍ഷം ആബീസില്‍ ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ഏജന്‍സിയായി മൈത്രി മാറിയിരുന്നു. ‘ക്രിയേറ്റീവിറ്റി ആഴത്തില്‍ വേരുറപ്പിച്ച നാടാണ് കേരളം. തുടക്കം മുതല്‍ ഞങ്ങള്‍ അതില്‍ ഉറച്ചുവിശ്വസിച്ചു. നിങ്ങളുടെ വര്‍ക്കുകളിലേക്ക് ലോകം തിരിഞ്ഞുനോക്കാന്‍ കേരളം വിട്ടുപോകേണ്ട കാര്യമില്ലെന്ന് ആവര്‍ത്തിച്ചുള്ള ഈ വിജയങ്ങള്‍ അടിവരയിട്ടുറപ്പിക്കുകയാണ്.’ – മൈത്രിയുടെ ക്രിയേറ്റീവ് ഹെഡ് ആർ. വേണുഗോപാൽ പറഞ്ഞു.
Source link