WORLD

ബിജു ജോസഫിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതം: മുൻപും വധശ്രമം, ഭാര്യയെ ഫോണിൽ ഭീഷണിപ്പെടുത്തി


തൊടുപുഴ∙  കൊല്ലപ്പെട്ട ബിജു ജോസഫിന്റെ മരണം തലച്ചോറിലേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും ഇതും മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം വലതുകയ്യിലെ മുറിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് പൊലീസ്. സാമ്പത്തിക തർക്കമാണ് ബിജു ജോസഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപ്പെടുത്തിയ ശേഷം ചെത്തിമറ്റത്തെ ആൾതാമസമില്ലാത്ത ഗോഡൗണിന് സമീപം അഞ്ചടിയോളം താഴ്ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിൽ ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റുകയായിരുന്നു. മാൻഹോൾ പൊളിച്ചാണ് ഇന്നലെ മൃതദേഹം പുറത്തെടുത്തത്.


Source link

Related Articles

Back to top button