ബിജെപിക്കെതിരായ വിശാലകൂട്ടായ്മ; കോൺഗ്രസുമായുള്ള സഹകരണത്തിൽ മാറ്റമില്ലെന്ന് സിപിഎം പാർട്ടി കോൺഗ്രസ്

മധുര: ബിജെപിക്കെതിരായ വിശാലകൂട്ടായ്മയിൽ കോൺഗ്രസ് അടക്കമുള്ള മതേതര, ജനാധിപത്യ കക്ഷികളുമായി സഹകരിക്കാമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഎം പാർട്ടി കോൺഗ്രസ്. ഇന്ത്യാബ്ലോക്കിൽനിന്ന് സിപിഎം പിന്മാറുന്ന ചോദ്യമുദിക്കുന്നില്ലെന്ന് പാർട്ടി കോൺഗ്രസ് നടപടി വിശദീകരിക്കവെ, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു.എന്നാൽ, കോൺഗ്രസിനോടുള്ള സമീപനത്തിൽ വ്യക്തതവേണമെന്ന് കരട് രാഷ്ട്രീയപ്രമേയത്തിന്മേലുള്ള ചർച്ചയിൽ ആവശ്യമുയർന്നു. കേരളത്തിൽനിന്നുള്ള എം. അനിൽകുമാറാണ് ഇക്കാര്യം ഉന്നയിച്ചത്. ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന് ആത്മാർഥതയില്ലെന്ന് ആൻഡമാൻ പ്രതിനിധി ഡി. അയ്യപ്പനും കുറ്റപ്പെടുത്തി. ഇന്ത്യാബ്ലോക്കിന് നേതൃത്വം നൽകുന്ന കക്ഷിയെന്നനിലയിൽ കോൺഗ്രസിൽനിന്ന് ഉത്തരവാദിത്വത്തോടെയുള്ള സമീപനമുണ്ടാകുന്നില്ലെന്ന് ഹരിയാണ, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകളെ ഉദാഹരിച്ച്, കരട് പ്രമേയം അവതരിപ്പിക്കവേ പിബി കോഡിനേറ്റർ പ്രകാശ് കാരാട്ട് വിമർശിച്ചിരുന്നു.
Source link