ബിജെപിയിലേക്ക് പോകില്ല; കേന്ദ്രം പദവികള്‍ വെച്ചുനീട്ടിയാല്‍ തരൂര്‍ നോ പറഞ്ഞേക്കില്ല

തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിനുള്ള കേന്ദ്ര സംഘത്തില്‍ സുപ്രധാന ചുമതല നല്‍കിയതിന് പിന്നാലെ ശശി തരൂരുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും ഉയര്‍ന്നുവരികയാണ്. എന്നാല്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും തള്ളുകയാണ് ശശി തരൂര്‍. അതേസമയം രാഷ്ട്രസേവനത്തിനായി തന്റെ യോഗ്യതയ്ക്കൊത്ത പദവികള്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കാന്‍ അദ്ദേഹം മടി കാണിച്ചേക്കില്ല.പാകിസ്താനെതിരായ ഓപ്പറേഷന് സിന്ദൂര്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിദേശരാജ്യങ്ങളിലേക്ക് ഏഴ് സംഘങ്ങളില്‍ ഒന്നിനെ നയിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തരൂരിനെ ചുമതലപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് നല്കിയ പേരുകള്‍ വെട്ടിയാണ് കേന്ദ്രം തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നത്.
Source link