KERALA

ദയവായി അദ്ദേഹത്തോട് വിരമിക്കരുതെന്ന് പറയൂ; കോലിയെ പിന്തിരിപ്പിക്കണമെന്ന് ബിസിസിഐയോട് ആരാധകര്‍


മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നുള്ള കാര്യം വിരാട് കോലി ബോധ്യപ്പെടുത്താന്‍ ബിസിസിഐ ഇടപെടണമെന്ന് ആരാധകര്‍. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി കോലി ബിസിസിഐയെ അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ആരാധകരുടെ ഇടപെടല്‍. കോലിയുടെ തീരുമാനം അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിച്ചിരുന്നു.വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കോലി ആരാധകരുടെ പ്രതികരണങ്ങള്‍ നിറഞ്ഞു. കോലിയെ ടെസ്റ്റില്‍ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആരാധകര്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button