WORLD

ജോലി സ്ഥലത്തും ആവശ്യങ്ങൾ ഉറച്ച ശബ്ദത്തിൽ പറയണം; സ്വയം സ്നേഹിക്കാൻ സ്ത്രീകൾ മറക്കരുത്


ജോലി, കുടുംബം, ഉത്തരവാദിത്വങ്ങൾ എന്നിവയ്ക്കിടയിൽ സ്വയം പരിപാലിക്കുക എന്നത് ഭൂരിഭാഗം സ്ത്രീകളുടെയും മുൻഗണനാ പട്ടികയിൽ ഏറ്റവും താഴെ മാത്രം ഇടംപിടിക്കുന്ന കാര്യമാണ്.  തിരക്കുകൾക്കിടയിൽ സ്വന്തം കാര്യത്തിനായി അൽപം സമയം നീക്കിവയ്ക്കുന്നത് തെറ്റാണെന്ന് കരുതുന്നവർ പോലുമുണ്ട്. എന്നാൽ സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനുമൊക്കെ പ്രാധാന്യം നൽകി സ്വയം പരിചരണത്തിനായി അൽപസമയം നീക്കിവയ്ക്കുന്നത് ആഡംബരമല്ലെന്നും അത് മനസ്സിന്റെ ആരോഗ്യത്തിന് സുപ്രധാനമാണെന്നും തിരിച്ചറിയണം. സ്വയം സ്നേഹിക്കുക എന്നതിന് മുൻഗണന നൽകേണ്ടത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിന്റെ അടിസ്ഥാന കാര്യമാണ്. സമ്മർദ്ദങ്ങൾ കുറയ്ക്കാനും ചുറുചുറുക്കോടെയിരിക്കാനും  ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താനുമൊക്കെ ഇത് അനിവാര്യവുമാണ്. സ്ത്രീകൾക്ക് സ്വയം പരിചരണത്തിനുള്ള ചില നുറുങ്ങുവഴികൾ നോക്കാം. ഉറങ്ങാം, സന്തോഷത്തോടെ ഇരിക്കാം ശരീരവും മനസ്സും ആരോഗ്യത്തോടെയിരിക്കാൻ ശരിയായ വിശ്രമം പ്രധാനമാണ്. എത്ര തിരക്കുണ്ടെങ്കിലും ഏഴു മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വാരാന്ത്യങ്ങളിലും ഉറക്കത്തിന് കൃത്യമായ ഷെഡ്യൂൾ പിന്തുടരാൻ ശ്രദ്ധിക്കുക. 


Source link

Related Articles

Back to top button