ബിബിന്‍ ജോര്‍ജിന്റെ പാട്ടിനൊത്ത് ചുവടുവെച്ച് കിലി പോള്‍; ‘കൂടല്‍’ സിനിമയിലെ പാട്ട് ശ്രദ്ധനേടുന്നു

പ്രശസ്ത ഇന്‍ഫ്‌ളുവന്‍സര്‍ കിലി പോള്‍ ബിബിന്‍ ജോര്‍ജിന്റെ പാട്ടിനൊത്ത് ഡാന്‍സ് ചെയ്തു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ വൈറല്‍ ആയതിനൊപ്പം തന്നെ ‘കൂടല്‍’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി ബിബിന്‍ പാടിയ ‘അന്തിമുല്ല പൂത്തേ’ എന്ന ഗാനവും വൈറല്‍ ആയിരിക്കുകയാണ്. ഒരു മില്യണിലധികം പ്രേക്ഷകരാണ് പാട്ട് ഇപ്പോള്‍ കണ്ടു കഴിഞ്ഞത്. കിലി പോള്‍ ബിബിനുമായുള്ള വീഡിയോയില്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ജൂണ്‍ 20 എന്നും ചിത്രം തീയേറ്ററുകളില്‍ വന്ന് കാണണമെന്നും ആവശ്യപ്പെട്ടു.പാട്ട് വൈറല്‍ ആയ പോലെ തന്നെ ചിത്രത്തിന്റെ ടീസറിനും ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറേപേര്‍ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ സഹോദരിയുടെ ആദ്യസിനിമ കൂടിയാണ് ‘കൂടല്‍’. ക്യാമ്പിംഗ് പ്രമേയമായി ഒരുങ്ങുന്ന ആദ്യമലയാള സിനിമ സംവിധാനംചെയ്തത് ഷാനു കക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ്. ത്രില്ലര്‍ മോഡില്‍ ഒരുക്കിയ ചിത്രത്തിന്റെ നിര്‍മാണം ജിതിന്‍ കെ വിയാണ്.
Source link