KERALA

ബിഹാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ‘തമ്മിലടി’, സംഭവം രാഹുലിന്‍റെ സന്ദര്‍ശനത്തിനുപിന്നാലെ


പട്‌ന: നിര്‍ണായകമായ നിയമസഭ തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കാനിരിക്കെ ബിഹാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വാരസ്യം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളുമായി ചര്‍ച്ചയ്‌ക്കെത്തിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ആസ്ഥാനം വിട്ടതിനുപിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ തര്‍ക്കമുണ്ടായത്. ഇത് കയ്യാങ്കളിയിലേക്ക് വരെ നീണ്ടു. പാര്‍ട്ടിയുടെ സംസ്ഥാനഘടകം പങ്കുവെച്ച ഒരു വീഡിയോയില്‍ ‘ദേഖോ ദേഖോ ഷേര്‍ ആയാ ( ഇതാ സിംഹം വരുന്നു)’ എന്ന മുദ്രാവാക്യം മുഴക്കി രാഹുലിനെ സ്വീകരിക്കുന്നതുകാണാം. ഏകദേശം അരമണിക്കൂറാണ് രാഹുല്‍ ചര്‍ച്ചയ്ക്കായി അവിടെ ചെലവഴിച്ചത്.


Source link

Related Articles

Back to top button