KERALA
ബെംഗളൂരു ചലച്ചിത്രോത്സവം; ലെവൽ ക്രോസിനും ഫെമിനിച്ചി ഫാത്തിമയ്ക്കും പുരസ്കാരം

ബെംഗളൂരു: പതിനാറാം ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സിനിമാ വിഭാഗത്തിൽ രണ്ട് മലയാളം സിനിമകൾക്ക് പുരസ്കാരം. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ അർഫാസ് അയൂബിന്റെ ‘ലെവൽ ക്രോസ്’ രണ്ടാം സ്ഥാനം നേടിയപ്പോൾ ഏഷ്യൻ സിനിമാ വിഭാഗത്തിൽ ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ പ്രത്യേക ജൂറി പരാമർശം നേടി.ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഹിന്ദി സിനിമ ‘ഹ്യൂമൻസ് ഇൻ ദ ലൂപ്പി’നാണ് ഒന്നാം സ്ഥാനം. അഭിലാഷ് ശർമ സംവിധാനം ചെയ്ത ‘സ്വാഹ’ മൂന്നാം സ്ഥാനം നേടി. ഏഷ്യൻ സിനിമാ വിഭാഗത്തിൽ ‘ഇൻ ദ ലാൻഡ് ഓഫ് ബ്രദേഴ്‌സ്’ ഒന്നാം സ്ഥാനം നേടി. ‘റീഡിങ് ലോലിത ഇൻ ടെഹ്‌റാൻ’ രണ്ടാം സ്ഥാനവും ‘സാബ’ മൂന്നാം സ്ഥാനവും നേടി. കന്നഡ സിനിമാ വിഭാഗത്തിൽ ‘മിക്ക ബന്നഡ ഹക്കി’ ഒന്നാം സ്ഥാനം നേടി.
Source link