KERALA

ബെെപ്പാസിലൂടെ സഞ്ചരിക്കവെ അണ്ടർപാസിലെ സ്പാനുകൾക്കിടയിലെ വിടവിൽവീണ് സ്കൂട്ടർ യാത്രക്കാരന് പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പി റോഡില്‍ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ നിര്‍മ്മിച്ച അണ്ടര്‍പാസിന് മുകളിലെ രണ്ട് സ്പാനുകള്‍ക്കിടയിലുളള വിടവില്‍ അകപ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ താഴേക്ക് പതിക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിക്കോടി വരക്കത്ത് മന്‍സില്‍ അഷറഫ്(20) ആണ് അപകടത്തില്‍പ്പെട്ടത്. പുതുതായി നിര്‍മ്മിച്ച ബൈപ്പാസിലൂടെ സഞ്ചരിക്കവെ അബദ്ധത്തില്‍ അടിപ്പാതയുടെ സ്പാനുകള്‍ക്കിടയിലുളള വിടവിലൂടെ സ്‌കൂട്ടറടക്കം നിയന്ത്രണം വിട്ട് വീഴുകയായിരുന്നു.സ്പാനുകള്ക്കിടയിലുളള വിടവിലൂടെ സ്‌കൂട്ടറിന് താഴോട്ട് പതിക്കാന്‍ വേണ്ട വീതിയില്ലാത്തതിനാല്‍ യുവാവ് വിടവിനുളളില്‍ അകപ്പെടുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. അപകടം കണ്ടയുടന്‍ തന്നെ നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. കൊയിലാണ്ടിയില്‍ നിന്നും സേന എത്തി നാട്ടുകാരുടെ സഹായത്തോടെ ഉടന്‍ തന്നെ യുവാവിനെ താഴെ ഇറക്കി. ഇതു വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സിന് മുകളില്‍ കയറിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ക്രോബാര്‍ ഉപയോഗിച്ച് സ്‌കൂട്ടര് മാറ്റിയശേഷമാണ് പാലത്തിന്റെ വിടവില്‍ നിന്ന് യുവാവിനെ പുറത്തെടുത്തത്.


Source link

Related Articles

Back to top button