ബ്ലൂടൂത്തില്‍ 5 കിമീ ദൂരെയുള്ള ഡിവൈസുകൾ കണക്ട് ചെയ്യാം, MediaTek Dimensity 9400e ചിപ്പ് എത്തി

മീഡിയാടെക് ബുധനാഴ്ച ചൈനയില്‍ തങ്ങളുടെ ഏറ്റവും പുതിയ ഡൈമന്‍സിറ്റി 9400ഇ ചിപ്സെറ്റ് അവതരിപ്പിച്ചു. സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള ഈ അത്യാധുനിക ചിപ്സെറ്റ്, ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8s ജെന്‍ 4-നെ വെല്ലുവിളിക്കും വിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ടിഎസ്എംസിയുടെ മൂന്നാം തലമുറ 4nm പ്രോസസ് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഈ ചിപ്സെറ്റ്, 3.4 GHz വേഗതയുള്ള നാല് ARM Cortex-X4 കോറുകളും 2 GHz വേഗതയുള്ള Cortex-A720 കോറുകളും അടങ്ങിയ ഓള്‍-ബിഗ്-കോര്‍ CPU ആര്‍ക്കിടെക്ചര്‍ ഉള്‍ക്കൊള്ളുന്നു. 12-കോര്‍ Immortalis-G720 GPU, ഗ്രാഫിക്‌സ് പ്രകടനത്തിന് ശക്തി പകരുമ്പോള്‍, MediaTek APU 790 ജനറേറ്റീവ് AI ഫീച്ചറുകള്‍ക്ക് പിന്തുണ നല്‍കുന്നു.ഈ ചിപ്സെറ്റ് വിവിധ AI ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ക്ക് ഓണ്‍-ഡിവൈസ് പ്രോസസിങ് സാധ്യമാക്കും. Wi-Fi 7, Bluetooth 6.0, 5G, 4G LTE, GPS, NFC തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും ഇതില്‍ ലഭ്യമാണ്. 320 MP റിയര്‍ ക്യാമറ, 8K വീഡിയോ റെക്കോര്‍ഡിങ് (30fps), 4K വീഡിയോ റെക്കോര്‍ഡിങ് (60fps) എന്നിവയും ഈ ചിപ്സെറ്റ് പിന്തുണയ്ക്കുന്നു. കൂടാതെ, കാഴ്ച പരിധിയിലുള്ള 5 കിലോമീറ്റര്‍ ദൂരപരിധിയില്‍ ബ്ലൂടൂത്ത് വഴി ഉപകരണങ്ങളെ ബന്ധിപ്പിക്കാനും ഇതിന് കഴിവുണ്ട്.
Source link