KERALA
മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരം ഫലപ്രഖ്യാപനവും പുരസ്‌കാരസമര്‍പ്പണവും നടന്നു

മാതൃഭൂമി ആഴ്ചപ്പതിപ്പ് കലാലയവിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിലെ ഫലപ്രഖ്യാപനവും പുരസ്‌കാരസമര്‍പ്പണവും വ്യാഴാഴ്ച തൃശ്ശൂരില്‍ നടന്നു. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി കഥ, കവിത മത്സരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 50 സര്‍ഗപ്രതിഭകളുടെ സാന്നിധ്യത്തിലാണ് ഫലപ്രഖ്യാപനം നടത്തി. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വൈകീട്ട് അഞ്ചിന് സാഹിത്യകാരന്‍ എന്‍.എസ്. മാധവനാണ് പുരസ്‌കാരം സമ്മാനിച്ചത്.
Source link