‘ഭക്ഷണത്തിൽ ഉപ്പ് അധികമായിരുന്നു, അവർ വേറെ ഉണ്ടാക്കുംവരെ കാത്തിരുന്നു; അതാണ് ജീവൻ രക്ഷിച്ചത്’

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല കണ്ണൂര്‍ എസ്.എൻ. പാര്‍ക്ക് നന്ദനം അപ്പാര്‍ട്‌മെന്റിലെ ലാവണ്യാ ആല്‍ബിക്കും കൂടെപ്പോയ കുടുംബാംഗങ്ങള്‍ക്കും. ഭീകരാക്രമണത്തില്‍നിന്ന് കുടുംബം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുടുംബം ശനിയാഴ്ച പുലര്‍ച്ചെ കേരളത്തില്‍ മടങ്ങിയെത്തി. കണ്‍മുന്നില്‍ക്കണ്ട ഭീകര രംഗങ്ങളും അതുണ്ടാക്കിയ വിഹ്വലതകളും മറക്കാന്‍ കഴിയുന്നില്ല ആർക്കും.വസ്ത്രവ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്ന ലാവണ്യയും ഭര്‍ത്താവ് ആല്‍ബി ജോര്‍ജും മക്കളായ അനുഷ്‌കയും അവന്ദികയും അനന്ദികയും അടങ്ങുന്ന കുടുംബവും ബന്ധുക്കളും 18-നാണ് കേരളത്തില്‍നിന്ന് കശ്മീരിലേക്ക് പുറപ്പെട്ടത്. 19-ന് അവിടെയെത്തി. കച്ചവടാവശ്യത്തിന് വസ്ത്രങ്ങള്‍ വാങ്ങണം, കശ്മീര്‍ ഒന്ന് ചുറ്റിക്കറങ്ങണം എന്നതൊക്കെയായിരുന്നു പദ്ധതി. രണ്ടുദിവസം ശ്രീനഗറില്‍ കറങ്ങി. തുടര്‍ന്ന് ഭീകരാക്രമണം നടന്ന ചൊവ്വാഴ്ച രാവിലെ 10.30ന് കുടുംബം പഹല്‍ഗാമിലേക്ക് തിരിച്ചു. ഉച്ചയോടെ അവിടെയെത്തി.
Source link