KERALA
വൈവിധ്യങ്ങൾ നിറയെ, മറ്റു ജില്ലകൾക്കൊപ്പമെത്താൻ ഇപ്പോഴും ഓട്ടത്തിൽ; കാസർകോടിന് ഇന്ന് 41-ാം പിറന്നാൾ

കാസർകോട്: കേരളത്തിന്റെ വടക്കേയറ്റത്ത് തുളുനാട്ടിൽ പിറവികൊണ്ട കാസർകോട് ജില്ലയ്ക്ക് 41-ന്റെ ചെറുപ്പം. വ്യത്യസ്തങ്ങളായ ആചാരവും ഭാഷയും സംസ്കാരവുമൊക്കെയായി വൈവിധ്യങ്ങളുടെ ഭൂമിക. ഏറ്റവും കൂടുതൽ നദികളുള്ള പ്രകൃതിരമണീയമായ ദൃശ്യഭംഗിയോടെ സഞ്ചാരികളെ ആകർഷിക്കുന്ന നാട്.ബേക്കൽകോട്ടയും റാണിപുരവും കോട്ടഞ്ചേരിയുമെല്ലാം കാസർകോടിന്റെ തലയെടുപ്പേറ്റുന്നു. വിശേഷണങ്ങൾ ഏറെയുണ്ടാകുമ്പോഴും മറ്റു ജില്ലകൾക്കൊപ്പമെത്താനുള്ള ഓട്ടത്തിലാണ് നാട്.
Source link