KERALA
ഭരണാധികാരികളോട് പറഞ്ഞുമടുത്തു; യുപിയില്‍ പാലം പണിയാൻ ഗ്രാമവാസികൾ സമാഹരിക്കുന്നത് ഒരുകോടി രൂപ

ന്യൂഡല്‍ഹി: ഒരു പാലത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ ഒരു കൂട്ടം ഗ്രാമവാസികള്‍. പാലം നിര്‍മിക്കുമെന്ന് തദ്ദേശ പ്രതിനിധികള്‍ വര്‍ഷങ്ങളായി വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും അതെല്ലാം വാഗ്ദാനം മാത്രമായി ഒതുങ്ങി. ഒടുവില്‍ ഗ്രാമവാസികള്‍ തന്നെ പണം സമാഹരിച്ച് പാലം പണി ആരംഭിച്ചിരിക്കുകയാണ്.108 അടി ഉയരമുള്ള പാലമാണ് ഇപ്പോള്‍ ഗ്രാമവാസികളുടെ പ്രയത്‌നത്തിന്റെ ഫലമായി മാഗായി നദിക്കു കുറുകെ ഉയരുന്നത്. ഒരു കോടിയോളം രൂപയാണ് പാലം പണി പൂര്‍ത്തിയാക്കാന്‍ ആവശ്യമുള്ളത്. ഇതിനായുള്ള പണം ഗ്രാമവാസികള്‍ ഒന്നടങ്കം സമാഹരിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പാലത്തിന്റെ തറക്കല്ലിട്ടത്, ഇപ്പോള്‍ പണികള്‍ പുരോഗമിക്കുകയാണ്.
Source link