KERALA

പോക്‌സോ കേസിൽ ഒത്തുതീർപ്പ്; പ്രതി ഒരു മാസം ആശുപത്രിയിൽ സാമൂഹിക സേവനം നടത്തണം


ന്യൂഡൽഹി: പോക്‌സോ കേസിൽ പെൺകുട്ടിയുടെ അഭ്യർത്ഥനയെ തുടർന്ന് പ്രതിയുടെ പേരിലുള്ള എഫ്‌ഐആർ റദ്ദാക്കിയ കോടതി പക്ഷെ, പ്രതിയുടെ പെരുമാറ്റത്തിൽ നീരസം രേഖപ്പെടുത്തി ഒരു മാസം സർക്കാർ ആശുപത്രിയിൽ സാമൂഹികസേവനം നടത്താൻ ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സാമൂഹിക മാധ്യമത്തിലൂടെ സംവദിക്കുകയും പിന്നീട് സ്വകാര്യ ഫോട്ടോകൾ കരസ്ഥമാക്കിയ ശേഷം പെൺകുട്ടിയോട് പണം ആവശ്യപ്പെടുകയുമായിരുന്നു പ്രതി. ഒരു വർഷത്തോളം പ്രതി ആവശ്യപ്പെട്ട പണം നൽകിയ പെൺകുട്ടി പിന്നീട് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.


Source link

Related Articles

Back to top button