ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധം, ഒളിക്യാമറവെച്ച് ഭാര്യ, നഷ്ടപരിഹാരം വേണമെന്ന് കാമുകി

ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ ഒരു യുവാവിന്റെ ഭാര്യയും കാമുകിയും തമ്മിലുള്ള കേസ് ചര്‍ച്ചാവിഷയമാകുകയാണ്. ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താന്‍ ഭാര്യ കാമുകി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ഒളിക്യാമറ വെയ്ക്കുകയായിരുന്നു. ഭര്‍ത്താവും കാമുകിയും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ ഭാര്യ ഓണ്‍ലൈനില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ കാമുകി യുവതിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് കോടയിതിലെത്തിയതോടെ യുവതിയോട് ഓണ്‍ലൈനില്‍നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ യുവതി നഷ്ടപരിഹാരം നല്‍കണമെന്ന കാമുകിയുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.2023 ഓഗസ്റ്റിലാണ് താന്‍ വാടകക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ കാമുകിയായ വാങ് ഒളിക്യാമറ കണ്ടെത്തുന്നത്. വാങ്ങിന്റെ കാമുകനായ ഹുവിന്റെ ഭാര്യ ലീയും സഹോദരങ്ങളുമാണ് ഈ ക്യാമറ അവിടെ സ്ഥാപിച്ചത്. തന്റെ ഭര്‍ത്താവ് വാങ്ങിനൊപ്പം താമസിക്കുന്നത് കണ്ടെത്തിയതോടെയാണ് ലീ ഈ സാഹസത്തിന് മുതിര്‍ന്നത്. ഈ ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിയുകയും ലീ അവയെല്ലാം ഓണ്‍ലൈനില്‍ അപ്്‌ലോഡ് ചെയ്യുകയും ചെയ്തു.
Source link