KERALA

ഭാര്യയുടെ തലവെട്ടി സൈക്കിള്‍ കുട്ടയിലിട്ട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ഭര്‍ത്താവ്


ഗുവാഹട്ടി: ഭാര്യയുടെ തലവെട്ടി സൈക്കിളിന്റെ മുന്നിലെ കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി ഭര്‍ത്താവ്. ബിതിഷ് ഹജോങ് എന്ന അറുപതുകാരനാണ് കേസിലെ പ്രതി. അസമിലെ ചിരാങ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. നിസ്സാരകാര്യങ്ങളെ ചൊല്ലി ഇവര്‍ വഴക്കുണ്ടാകുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു. ശനിയാഴ്ച രാത്രി ഇവര്‍ തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഭാര്യ ബജന്തിയുടെ തല ഇയാള്‍ വെട്ടിയെടുക്കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന തലയെടുത്ത് ബിതിഷ് സൈക്കിളിന്റെ മുന്നിലുള്ള കുട്ടയിലിട്ട ശേഷം ഇതുമായി നേരെ ബല്ലംഗുരി ഔട്ട്‌പോസ്റ്റിലുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.


Source link

Related Articles

Back to top button