ഭാര്യയെയും 5-വയസ്സുള്ള മകനെയും തലയ്ക്കടിച്ചുവീഴ്ത്തി, കഴുത്തറത്ത് കൊന്നു; യുവാവ് പോലീസ് പിടിയില്‍

സരായികേല: ഝാര്‍ഖണ്ഡില്‍ ഭാര്യയെയും അഞ്ചുവയസ്സുകാരനായ മകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. സരായികേല ജില്ലയില്‍ തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. ശുക്രം മുണ്ഡ എന്നയാളാണ് ഭാര്യയായ പാര്‍വതി ദേവിയെയും മകനായ ഗണേഷ് മുണ്ഡയെയും ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവം നടന്ന ഏതാനും മണിക്കൂറുകള്‍ക്കകം ശുക്രം മുണ്ഡ പോലീസ് പിടിയിലാവുകയും ചെയ്തു. ഭാര്യയായ പാര്‍വതിയുമായുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തുന്ന പ്രതിയും ഭാര്യയും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. കൊലപാതകം നടന്ന ദിവസവും ഇവര്‍ തമ്മില്‍ വാക്കുതർക്കമുണ്ടായി. തുടര്‍ന്ന് പാര്‍വതിയുടെയും മകന്‍ ഗണേഷിന്റെയും കരച്ചില്‍ കേട്ട അയല്‍വാസികള്‍ ചെന്നുനോക്കുമ്പോള്‍ ചോരയില്‍ കിടക്കുന്ന ഇരുവരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശുക്രം മുണ്ഡ അധികം വെെകാതെ പോലീസ് പിടിയിലാവുകയും ചെയ്തു.
Source link