ഭാര്യയെ കൊന്ന് ഒടിച്ചുമടക്കി പെട്ടിയിലാക്കി, വീട്ടുകാരോട് കുറ്റസമ്മതംനടത്തി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഹുളിമാവില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം ഒടിച്ചുമടക്കി സ്യൂട്ട്‌കേസിലാക്കി. ഗൗരി അനില്‍ സാംബേക്കര്‍ (32) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗൗരിയുടെ ഭര്‍ത്താവ് രാകേഷ് സാംബേക്കറിനെ പൂനെയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. മഹാരാഷ്ട്ര സ്വദേശിയായ രാകേഷ് തന്നെയാണ് കൊലപാതകത്തെക്കുറിച്ച് ഗൗരിയുടെ വീട്ടുകാരോട് ഫോണിലൂടെ കുറ്റസമ്മതം നടത്തിയത് എന്നാണ് വിവരം. രണ്ടുവര്‍ഷം മുമ്പാണ് ഗൗരിയും രാകേഷും വിവാഹിതരായത്. മഹാരാഷ്ട്രാ സ്വദേശികളായ ഇരുവരും രണ്ടുമാസം മുമ്പാണ് ബെംഗളൂരുവിലേക്ക് മാറിയത്. ഒരു സ്വകാര്യ ഐ.ടി. കമ്പനിയില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന രാകേഷിന്റെ ജോലി സംബന്ധമായാണ് ഇരുവരും ബെംഗളൂരുവിലേക്ക് എത്തിയത്. ഗൗരിക്ക് ജോലി ഇല്ലായിരുന്നുവെന്നും ഇവര്‍ ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നുവെന്നും ഗൗരിയുടെ കുടുംബത്തെ ഉദ്ധരിച്ച് പോലീസ് പറയുന്നു.
Source link