KERALA
‘ഭാര്യ എന്റെ രക്തം കുടിക്കുന്നു, ഉറങ്ങാനാകുന്നില്ല’; വൈകി വരുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വിശദീകരണം

ഡ്യൂട്ടിയില്‍ വൈകി എത്തുന്നത് സംബന്ധിച്ച് ഉത്തര്‍പ്രദേശിലെ പോലീസ് സേനാ വിഭാഗമായ പി.എ.സിയിലെ ഒരു കോണ്‍സ്റ്റബിളിന്റെ വിശദീകരണ കുറിപ്പ് വായിച്ച് ഞെട്ടിയിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍. ‘ഞാനും എന്റെ ഭാര്യയും വഴക്കിടാറുണ്ട്, സ്വപ്‌നത്തില്‍ അവള്‍ എന്റടുത്തേക്ക് വരുന്നു, എന്റെ നെഞ്ചില്‍ ഇരുന്ന് എന്റെ രക്തം കുടിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് എനിക്ക് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് എനിക്ക് കൃത്യസമയത്ത് ജോലിക്ക് എത്താന്‍ കഴിയാതിരുന്നത്’ ഒരു നിര്‍ണായക ചുമതലയ്ക്ക് വൈകി എത്തിയത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ പി.എ.സി. കോണ്‍സ്റ്റബിള്‍ നല്‍കിയ മറുപടിയാണിത്.
Source link