INDIA

ഹ്രസ്വകാല കയറ്റിറക്കങ്ങളെ അതിജീവിക്കണോ, എങ്കിൽ ദീർഘകാല നിക്ഷേപകരാകൂ…


വിപണിയുടെ അടിസ്ഥാന നിയമങ്ങൾ മറക്കാതിരിക്കുക, ദീർഘകാല നിക്ഷേപത്തിനു മുൻഗണന നൽകുക –യൂണിയൻ മ്യൂച്വൽ ഫണ്ട് ഉടമകളായ യൂണിയൻ അസറ്റ് മാനേജ്മെന്റ് കമ്പനി സിഇഒ ഗുരുവായൂർ സ്വദേശി മധു നായർക്ക് വിപണിയിലെ വൻ ചലനങ്ങളിൽ നിക്ഷേപകർക്കു നൽകാനുള്ള ഉപദേശമാണിത്.കയറ്റിറക്കങ്ങളുടെ വിപണിയിൽ പണമിറക്കണോയെന്ന ആശയക്കുഴപ്പം പുതിയ നിക്ഷേപകരിൽ സ്വാഭാവികം. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഉചിതമായ സമയമാണോ ഇതെന്ന കാര്യത്തിൽ പല നിക്ഷേപകർക്കും സംശയമുണ്ട്. ചാഞ്ചാട്ട കാലത്തെ മ്യൂച്വൽ ഫണ്ട് നിക്ഷേപ സാധ്യതകളെക്കുറിച്ചു മധു നായർ ‘ബിസിനസ് മനോരമ’യോടു സംസാരിക്കുന്നു.? ഇന്ത്യയുടെ വളർച്ചയും നിക്ഷേപകർക്കു പ്രതീക്ഷ നൽകുന്നതല്ലേ. ഇന്ത്യ ഏറക്കുറെ മികച്ച സ്ഥിതിയിലാണിപ്പോൾ. ആഭ്യന്തര ഉപഭോഗത്തിന്റെ ബലത്തിലാണു രാജ്യം വളരുന്നത്. വിപുലമായ സാമ്പത്തിക മാനദണ്ഡങ്ങൾ പ്രകാരവും സമ്പദ്ഘടന കരുത്തുറ്റതാണ്. ബാങ്കുകളും കോർപറേറ്റുകളും ആരോഗ്യകരമായ ബാലൻസ് ഷീറ്റ് നിലനിർത്തുന്നു. സ്വാഭാവികമായും ദീർഘകാല ഓഹരി നിക്ഷേപം ആകർഷകമായി തുടരുമെന്നു പ്രതീക്ഷിക്കാം.


Source link

Related Articles

Back to top button