INDIA
കാറ്റു പോയി, നേട്ടം കൈവിട്ട് വിപണി

യുദ്ധവും വ്യാപാര യുദ്ധവും ഒരു പോലെ ഒഴിവായ ആവേശത്തിൽ ഇന്നലെ റെക്കോർഡ് മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി ഇന്ന് ലാഭമെടുക്കലിൽ നേട്ടത്തിൽ പാതിയും കൈവിടുന്നതാണ് കണ്ടത്. ഏഷ്യൻ വിപണി സമയത്ത് അമേരിക്കൻ ഫ്യൂച്ചറുകൾ വില്പന സമ്മർദ്ദം നേരിട്ടതും, യൂറോപ്യൻ വിപണിയുടെ പതിഞ്ഞ തുടക്കവും ഇന്ത്യൻ വിപണിക്ക് നിർണായകമായി. 25000 പോയിന്റെന്ന കടമ്പ താണ്ടാനാകാതെ നിഫ്റ്റി 348 പോയിന്റ് നഷ്ടത്തിൽ 24578 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്നലെ 3000 പോയിന്റിനടുത്ത് നേട്ടമുണ്ടാക്കിയ സെൻസെക്സ് 1281 പോയിന്റുകൾ നഷ്ടമാക്കി 81148 പോയിന്റിലും ക്ളോസ് ചെയ്തു. ഇന്ത്യയുടെ പണപ്പെരുപ്പം കുറയുന്നു വെള്ളിയാഴ്ച ഫെഡ് ചെയർമാൻ ജെറോം പവൽ വീണ്ടും സംസാരിക്കാനിരിക്കുന്നത് വിപണിക്ക് പ്രധാനമാണ്.
Source link