KERALA

ചിരട്ടയ്ക്ക് ശുക്രദശ; തേങ്ങയ്ക്കിത് നല്ലകാലം, പ്രതീക്ഷയിൽ കർഷകർ


നടുവിൽ(കണ്ണൂർ): തേങ്ങയ്ക്കും ചിരട്ടയ്ക്കും നല്ല കാലം വന്നു. കണ്ണീര് മാത്രം നൽകിയിരുന്ന തെങ്ങുകൃഷിയിൽ പുതിയ പ്രതീക്ഷകളുയർത്തിയ സന്തോഷത്തിലാണ് കർഷകർ. തേങ്ങയ്ക്കും കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും മോഹിപ്പിക്കുന്ന വില വിപണിയിൽ കിട്ടുന്നുണ്ട്. പച്ചത്തേങ്ങയ്ക്ക് വില കിലോയ്ക്ക് 60 രൂപയും കൊപ്രയ്ക്ക് 180 രൂപയുമായി ഉയർന്നു. വെളിച്ചെണ്ണ വില വ്യാഴാഴ്ച കിലോഗ്രാമിന് 320 രൂപയാണ്.ഉത്പാദനത്തകർച്ചയുണ്ടെങ്കിലും കർഷകന് ആശ്വാസമായിരിക്കുകയാണ് തേങ്ങ. ഒരു തേങ്ങയ്ക്ക് 30 രൂപക്ക് മുകളിലേക്ക് വില കിട്ടുന്ന സ്ഥിതിയാണുള്ളത്. ഉപ്പുരസമില്ലെന്നതിനാൽ മലയോരത്തെ തേങ്ങയ്ക്ക് വ്യവസായ മേഖലയിൽ പ്രിയമുണ്ട്.


Source link

Related Articles

Back to top button