KERALA

മംഗളൂരു – ഷൊർണൂർ സ്പെഷ്യൽ തീവണ്ടി, 13 ജനറൽ കോച്ച്; വ്യാഴാഴ്ച രാത്രി 7.30-ന് പുറപ്പെടും


കണ്ണൂർ: തുടർച്ചയായ അവധി ദിവസങ്ങളുടെ പശ്ചാത്തലത്തിൽ, തിരക്ക് പ്രമാണിച്ച് വ്യാഴാഴ്ച രാത്രി മംഗളൂരുവിൽനിന്ന് ഷൊർണൂരിലേക്ക് സ്പെഷ്യൽ തീവണ്ടി ഓടിക്കും. ഇന്ന് രാത്രി 7.30-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. ഷൊർണൂരിൽ രാത്രി ഒരു മണിക്ക് എത്തും.കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ , കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ എന്നിവയാണ് സ്റ്റോപ്പുകൾ. 13 ജനറൽ കോച്ചുകൾ ഉണ്ട്.


Source link

Related Articles

Back to top button