മകന് വേണ്ടി നേർച്ച; തിരുപ്പതിയിൽ തലമുണ്ഡനംചെയ്ത്, അന്നദാനവഴിപാട് നടത്തി പവൻ കല്യാണിന്റെ ഭാര്യ അന്ന

നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലെസ്‌നേവ തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ച് തലമുണ്ഡനം ചെയ്തു. കഴിഞ്ഞദിവസം സിങ്കപ്പൂരില്‍ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തില്‍ മകന് പൊള്ളലേറ്റിരുന്നു. ആശുപത്രി വിട്ട മകന്‍ സുഖം പ്രാപിച്ചുവരികയാണ്. ഇതിനുള്ള നേര്‍ച്ചയായാണ് തലമുണ്ഡനം ചെയ്തത്.ഞായറാഴ്ചയാണ് അന്ന ക്ഷേത്ര ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിലെ ചടങ്ങുകളിലും അന്ന പങ്കാളിയായി. റഷ്യന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ വിശ്വാസിയായ അന്ന പ്രത്യേക സത്യാവങ്മൂലത്തില്‍ ഒപ്പുവെച്ച ശേഷമാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തലമുണ്ഡനംചെയ്ത അന്ന വെങ്കിടേശ്വരന് ആരതിയുഴിയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച മകന്റെ പേരില്‍ അന്ന 17 ലക്ഷം രൂപയ്ക്ക് അന്നദാനവഴിപാട് നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
Source link