KERALA
മകള്‍ ഗുല്‍സുവിന്റെ ചോറൂണിനൊപ്പം തന്റെ ബാല്യകാലചിത്രവും പങ്കുവെച്ച് മാളവിക; ഏറ്റെടുത്ത് ആരാധകര്‍

സോഷ്യല്‍മീഡിയയില്‍ സജീവമാണ് നര്‍ത്തകിയും റിയാലിറ്റി ഷോ താരവുമായ മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോയിലൂടെ തന്നെ മിനിസ്‌ക്രീനിലെത്തിയ തേജസാണ് മാളവികയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും നവംബറില്‍ കുഞ്ഞുപിറന്നിരുന്നു. ഋത്വി തേജസ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റേയും തന്റെ കുടുംബത്തിന്റേയും വിശേഷങ്ങള്‍ മാളവിക ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ ചോറൂണിന്റെ വ്‌ളോഗ് മാളവിക പങ്കുവെച്ചത്. ഇതില്‍ മകളുടെ ചോറൂണിന്‍റെ ചിത്രവും തന്‍റെ ബാല്യകാല ചിത്രവും ഒരുമിച്ച് മാളവിക സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതേറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Source link