KERALA
മകള്‍ വിടപറഞ്ഞിട്ട് 14 വര്‍ഷം; ‘നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളവറ്റതാണ്’- കുറിപ്പുമായി ചിത്ര

അകാലത്തില്‍ വിടവാങ്ങിയ മകള്‍ നന്ദനയുടെ ഓര്‍മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഗായിക കെ.എസ്. ചിത്ര. 2011 ഏപ്രില്‍ 14-നാണ് നന്ദന അന്തരിച്ചത്. മകളെ അഭിസംബോധനചെയ്തുകൊണ്ടുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയിലാണ് ചിത്ര പങ്കുവെച്ചത്. തനിക്ക് മകളെ സ്പര്‍ശിക്കാനോ കേള്‍ക്കാനോ കാണാനോ കഴിയില്ലെന്നും എന്നാല്‍ വേര്‍പാടിന് ശേഷവും അവളെ അറിയാന്‍ തനിക്ക് കഴിയുന്നുവെന്നും പറഞ്ഞുകൊണ്ടു തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നത് നന്ദനയെ നഷ്ടപ്പെട്ടതിന്റെ വേദനയെ കുറിച്ച് പറഞ്ഞുകൊണ്ടാണ്.
Source link