KERALA

മഞ്ചേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീട്ടില്‍ മിന്നല്‍ റെയ്ഡ്: നാല് പേരെ കസ്റ്റഡിയിലെടുത്തു 


മലപ്പുറം: മഞ്ചേരിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍.ഐ.യുടെ റെയ്ഡ്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചി എന്‍.ഐ.എ സംഘം റെയ്ഡ് തുടങ്ങിയത്. ഒരു മണിക്കൂറിനുള്ളില്‍ റെയ്ഡ് പൂര്‍ത്തിയായി. ഇതിന് പിന്നാലെ നാല് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. ശിഹാബ്, സൈദലവി, ഖാലിദ്, ഇര്‍ഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയും രണ്ട് പേര്‍ സ്വര്‍ണപ്പണിക്കാരുമാണ്. അഞ്ച് വീടുകളിലാണ് പരിശോധന നടന്നത്.


Source link

Related Articles

Back to top button