KERALA
മഞ്ചേരിയിൽ എടിഎം തകർത്ത് മോഷണശ്രമം; മുങ്ങിയ പ്രതിയെ വീട്ടിൽനിന്നുതന്നെ പൊക്കി പോലീസ്

മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ എസ്ബിഐ എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. മഞ്ഞപ്പറ്റ സ്വദേശിയായ ഫായിസ് (28) ആണ് പോലീസ് പിടിയിലായത്. മോഷണശ്രമം പരാജയപ്പെട്ടതോടെ ഒളിവില്‍ പോയ പ്രതിയെ ഇന്ന് ഇയാളുടെ വീട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഈ മാസം നാലിനായിരുന്നു ഫായിസ് എടിഎം തകര്‍ത്ത് മോഷണത്തിനുള്ള ശ്രമം നടത്തിയത്. ഫെബ്രുവരി നാലാം തീയതി വെളുപ്പിനെ ഒരുമണി കഴിഞ്ഞതോടെ ബൈക്കിലാണ് പ്രതി സംഭവസ്ഥലത്തെത്തിയത്. എടിഎം മെഷീന്‍ തകര്‍ത്ത് പണം കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ഫായിസ് എത്തിയത്. എന്നാല്‍ ഇതിന് ആവശ്യമായ ഉപകരണങ്ങള്‍ കൈവശമുണ്ടായിരുന്നില്ല. കുറച്ചുനേരം പരിശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് ശ്രമം ഉപേക്ഷിച്ച് മുങ്ങിയത്.
Source link