മതം മാറാൻ കൂടുതൽ നിർബന്ധിച്ചത് അഫ്രീദി, പലരും ഭക്ഷണത്തിനു പോലും ഒപ്പമിരുത്തില്ല: വൻ വിവേചനമെന്ന് മുൻ പാക്ക് താരം

കറാച്ചി∙ ഇസ്‍ലാം മതവിശ്വാസം സ്വീകരിക്കാൻ തന്നെ ഏറ്റവും കൂടുതൽ നിർബന്ധിച്ചിരുന്നത് പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ കൂടിയായ ഷാഹിദ് അഫ്രീദിയാണെന്ന് മുൻ പാക്ക് താരം ഡാനിഷ് കനേറിയ. ഇസ്‍ലാം മതത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് അഫ്രീദി ഒട്ടേറെത്തവണ തന്നെ നിർബന്ധിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 10 വർഷത്തോളം നീണ്ട കരിയറിൽ പാക്കിസ്ഥാനായി 61 ടെസ്റ്റുകൾ കളിച്ചിട്ടുള്ള 44കാരനായ കനേറിയ, അക്കാലത്ത് പാക്കിസ്ഥാൻ ടീമിലെ ഏക ഹിന്ദുമത വിശ്വാസിയായിരുന്നു. അനിൽ ദൽപട്ടിനു ശേഷം പാക്കിസ്ഥാൻ ടീമിൽ കളിക്കുന്ന ഹിന്ദുമത വിശ്വാസി കൂടിയാണ് കനേറിയ.‘‘നമ്മളെല്ലാവരും ഇവിടെ ഒരുമിച്ചു കൂടുകയും പാക്കിസ്ഥാനിൽ നാം എങ്ങനെയാണ് ജീവിച്ചത് എന്ന് പങ്കുവയ്ക്കുകയും ചെയ്തു. നാം പലതവണ വിവേചനം അനുഭവിച്ചു. ഇന്ന് അതിനെതിരെ നാം ശബ്ദമുയർത്തുന്നു’ – കനേറിയ പറഞ്ഞു.
Source link