KERALA

‘നഗ്നത വെട്ടാനുള്ള വ്യഗ്രത ലൂസിഫർ പോലുള്ളവ വെട്ടിമുറിക്കാൻ ഇവർ കാണിക്കാറില്ല’; മുൻ സെൻസർ ബോർഡ് അംഗം


മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുന്‍ സെന്‍സര്‍ ബോര്‍ഡ് അംഗം എം.ബി. പത്മകുമാര്‍. ചിത്രത്തിന്റെ സെന്‍സറിങ്ങില്‍ വീഴ്ച സംഭവിച്ചുവെന്നും ഇത് സെന്‍സര്‍ ബോര്‍ഡിന് മാനക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പത്മകുമാറിന്റെ പ്രതികരണം. നടൻ, സംവിധായകൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിൽ അറിയപ്പെടുന്നയാളാണ് പത്മകുമാർ. ‘മറ്റുള്ളവരെ പോലെ ഞാനും ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ‘എമ്പുരാന്‍’. അതുകൊണ്ട് തന്നെ ആദ്യദിവസം മൂന്നാമത്തെ ഷോയ്ക്ക് സിനിമ കണ്ടു. പാന്‍ വേള്‍ഡ് സിനിമയാണ്, പൃഥ്വിരാജിന്റെ കുറേ വര്‍ഷത്തെ കഠിനാധ്വാനം അതിന്റെ പുറകിലുണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ഒരു നിലപാട് ഉണ്ട്. ഇതൊക്കെയാണ് എന്നെ തിയറ്ററിലേക്ക് വിളിച്ചത്.’ -പത്മകുമാര്‍ പറഞ്ഞു.


Source link

Related Articles

Back to top button