KERALA
മദ്യപാനത്തിനിടെ തര്‍ക്കം; മൂവാറ്റുപുഴയില്‍ യുവാവിന് കുത്തേറ്റു, രണ്ടുപേര്‍ പിടിയില്‍

മൂവാറ്റുപുഴ: വാളകം അമ്പലംപടി ഭാഗത്ത് വാടകവീട്ടില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ പീരുമേട് സ്വദേശി ജസ്റ്റിനെ (35) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം കാരിക്കുഴിയില്‍ സൈമണിന്റെ ഭാര്യ രാജമ്മ (49), ആലുവാ പവര്ഹൗസിനുസമീപം കാട്ടിപ്പറമ്പില്‍ നിക്സണ് ഫ്രാന്‍സിസ് (51) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. രാജമ്മ ഇവിടെ ഒരുമാസമായി വീട് വാടകയ്ക്ക് എടുത്ത് താമസിച്ചുവരുകയായിരുന്നു.
Source link