KERALA

മദ്യപാനശീലം പാൻക്രിയാറ്റിക് കാൻസർ സാധ്യത കൂട്ടും, ഒരളവും സുരക്ഷിതമല്ല- ലോകാരോ​ഗ്യസംഘടന


മദ്യപാനശീലം പാൻക്രിയാറ്റിക് കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് ലോകാരോ​ഗ്യസംഘടന. മിതമായ അളവിലുള്ള മദ്യപാനം പോലും പാൻക്രിയാറ്റിക് കാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് ലോകാരോ​ഗ്യസംഘടന നടത്തിയ പഠനത്തിൽ പറയുന്നത്. ഓസ്ട്രേലിയ, നോർത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപത്തിയഞ്ച് ലക്ഷംപേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ലോകാരോ​ഗ്യസംഘടനയ്ക്ക് കീഴിലുള്ള ഇന്റർനാഷണൽ കാൻസർ റിസർച്ച് ഏജൻസിയാണ് പഠനം നടത്തിയത്. പാൻക്രിയാറ്റിക് കാൻസർ സാധ്യത കൂട്ടുന്ന പ്രധാന ഘടകമാണ് മദ്യമെന്ന് ​ഗവേഷകർ കണ്ടെത്തി. ദിനംപ്രതി ചെറിയൊരു ​ഗ്ലാസ് വൈൻ കുടിക്കുന്നതും 284 മില്ലി ബിയർ കുടിക്കുന്നതുമൊക്കെ പാൻക്രിയാറ്റിക് സാധ്യത മൂന്നുശതമാനം കൂട്ടുന്നുണ്ട്. കടുത്ത മദ്യപാനികളിൽ അപകടസാധ്യത വീണ്ടും കൂടും.


Source link

Related Articles

Back to top button