KERALA

മദ്യപാനികള്‍ വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് പരിക്ക്


തിരുവനന്തപുരം: കാട്ടാക്കടയില്‍ മദ്യപാനികള്‍ വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസ്സുകാരന് പരിക്കേറ്റു. കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. കുട്ടിയുടെ പിതാവ് രജനീഷിനും പരിക്കേറ്റിട്ടുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ബാറിലെത്തിയവര്‍ തമ്മിലുള്ള തര്‍ക്കത്തിടെയാണ് സംഭവം. ബാറിന് പുറത്ത് കാറില്‍ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെയാണ് ബാറില്‍ നിന്നിറങ്ങിയവര്‍ കൈയില്‍ ഉണ്ടായിരുന്ന ബിയര്‍ കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഈ സമയം ഇതുവഴി വരികയായിരുന്ന കുഞ്ഞിനും പിതാവിനുമാണ് പരിക്കേറ്റത്.


Source link

Related Articles

Back to top button