KERALA
മദ്യപിക്കുമ്പോൾ വെള്ളം എടുത്ത് നൽകിയില്ല; ആറ് വയസുകാരനെ അടിച്ചുകൊന്ന് അച്ഛൻ

ഗുരുഗ്രാം: മദ്യപിച്ച് ലക്കുകെട്ട അച്ഛൻ ആറ് വയസുള്ള മകനെ അടിച്ചുകൊന്നു. കുടിക്കുന്നതിനിടെ മകൻ വെള്ളം എടുത്തുകൊടുക്കാത്തതിൽ പ്രകോപിതനായാണ് ഇയാൾ ക്രൂരമായി അടിച്ചത്. സംഭവത്തെ തുടർന്ന് ബിഹാർ സ്വദേശി സുമൻ കുമാർ സിങ്ങിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. മാരകമായ പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ച കുട്ടി ചികിത്സയ്ക്കിടെയാണ് മരിച്ചത്. ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. മെയ് ആറിനാണ് സംഭവം. അന്നേദിവസം ജോലി ഇല്ലാതിരുന്നതിനാൽ ഇയാൾ നേരത്തേ വീട്ടിലെത്തി മദ്യപാനം തുടങ്ങി. ഇതിനിടയിൽ മകനോട് വെള്ളം എടുത്തുതരാൻ പറഞ്ഞെങ്കിലും കുട്ടി അനുസരിച്ചില്ല.
Source link