WORLD

മനുഷ്യരൂപം മാത്രമുള്ള ജീവികളായി കുട്ടികൾ മാറരുത്, സമ്മർദം കുറയ്ക്കാൻ സ്കൂളുകളിൽ സൂംബാ ഡാൻസ്: നിർദേശങ്ങളുമായി മുഖ്യമന്ത്രി


തിരുവനന്തപുരം ∙ കുട്ടികളിലെ സമ്മര്‍ദം കുറയ്‌ക്കാൻ സ്കൂളിലെ അവസാന അര മണിക്കൂര്‍ സൂംബാ ഡാൻസ് അടക്കം കായിക വിനോദങ്ങൾക്ക് മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒപ്പം ഇക്കാര്യം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളിലും യുവജനങ്ങള്‍ക്കും ഇടയില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗം അക്രമവാസന എന്നിവ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിലായിരുന്നു നിർദേശം. ഇത് അടുത്ത വര്‍ഷം തുടങ്ങാമോ എന്നു വിദ്യാഭ്യാസമന്ത്രി പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മനുഷ്യ രൂപം മാത്രമുള്ള ജീവികളായി കുട്ടികൾ മാറുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്ര മേഖലയിലും ലഹരി മാഫിയ പിടിമുറുക്കി. ലഹരിക്കെതിരെ കര്‍ശന നടപടി എടുക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടികളടങ്ങുന്ന വലിയ വിഭാഗം അതിക്രമങ്ങളിലേക്കും ലഹരിയിലേക്കും തിരിയുന്നത് സാമൂഹിക സാഹചര്യങ്ങൾകൊണ്ട് കൂടിയാണ്. കുട്ടികൾ മുറിയിൽ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യമാണ്. ഇതു കുട്ടികളുടെ മനസിനെ സ്വാധീനിക്കും. ലഹരിമരുന്ന് ഏജന്‍റുമാർ കുട്ടികളെ ബന്ധപ്പെടാൻ ശ്രമിക്കുന്നു. കുട്ടികളെ നാശത്തിലേക്ക് തള്ളി വിടുന്ന അപകടകാരികളായി ലഹരിമരുന്ന് ഏജന്‍റുമാർ മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 


Source link

Related Articles

Back to top button