മനോരമ സമ്പാദ്യം – ഗുഡ്‌വിൽ സൗജന്യ നിക്ഷേപ സെമിനാർ സംഘടിപ്പിച്ചു

കൊച്ചി: ഇന്ന് എല്ലാവരും ഇഎംഐ യിൽ ആണ് ജീവിക്കുന്നതെന്നും ലോൺ അടയ്ക്കാൻ വേണ്ടിയാണ് ജോലിക്ക് പോകുന്നതെന്നും സെബി സ്മാർട്ട് ട്രെയിനർ ഡോ. സനീഷ് ചോലക്കാട്. മലയാള മനോരമ സമ്പാദ്യവും ഗുഡ്‌വിൽ വെൽത്ത് മാനേജ്മെന്റും ചേർന്ന് സംഘടിപ്പിച്ച സൗജന്യ നിക്ഷേപ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിക്ഷേപ സാധ്യതകളെക്കാൾ, വിപണി അവലോകനം എന്നിവയ്‌ക്കൊപ്പം മലയാളിയുടെ ചിലവഴിക്കൽ രീതിയെക്കൂടി വിലയിരുത്തുന്നതായിരുന്നു സനീഷ് ചോലക്കാടിന്റെ പ്രഭാഷണം. ഏപ്രിൽ 26-ന് കൊച്ചി മനോരമ ഓഫീസിൽ വച്ചു നടന്ന പരിപാടി ഗുഡ്‌വിൽ നാഷണൽ ഹെഡ് ശരവണ ഭവൻ ഉദ്ഘാടനം ചെയ്തു.മലയാള മനോരമ സർക്കുലേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ രമേഷ് എസ് അദ്ധ്യക്ഷനായ പരിപാടിയിൽ എംസിഎക്സ് കേരളാ ഹെഡ് ബിജു ഗോപിനാഥ്, ബി.എസ്.ഇ ഡെപ്യൂട്ടി മാനേജർ (കേരള) പ്രജിത്, എൻ.എസ്.ഇ സൗത്ത് അസോസിയേറ്റ് വൈസ് പ്രസിഡൻറ് ആനന്ദ് എന്നിവർ മുഖ്യാതിഥികളായി.നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സര വിജയികൾക്ക് ഗുഡ് വിൽ വെൽത്ത് മാനേജ്മെൻറ്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും വിതരണം ചെയ്തു.
Source link