INDIA

മനോരമ സമ്പാദ്യം, ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റ്, കാലിക്കറ്റ് ചേംബർ സൗജന്യ ഓഹരി നിക്ഷേപ സെമിനാർ മേയ് 31ന് കോഴിക്കോട്ട്


കോഴിക്കോട്∙ മലയാള മനോരമ സമ്പാദ്യം, ധനകാര്യ സേവനദാതാക്കളായ ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റ്, കാലിക്കറ്റ്‌ ചേംബർ ഓഫ്  കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള സൗജന്യ ഓഹരി വിപണി-മ്യൂച്വൽഫണ്ട് സെമിനാർ നാളെ (മേയ് 31). കോഴിക്കോട് അശോകപുരത്തുള്ള കാലിക്കറ്റ്‌ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ്  ഇൻഡസ്ട്രീസിൽ വൈകിട്ട് 3 മുതൽ 5.30വരെയാണ് സെമിനാർ. കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാൻ ഡോ.കെ. മൊയ്തു ഉദ്ഘാടനം ചെയ്യും. ഗുഡ്‍വിൽ വെൽത്ത് മാനേജ്മെന്റ് നാഷണൽ ഹെഡ് ശരവണഭവൻ മുഖ്യാതിഥിയാകും. കാലിക്കറ്റ്‌ ചേംബർ പ്രസിഡന്റ്‌ വിനീഷ് വിദ്യാധരൻ അധ്യക്ഷത വഹിക്കും.മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വിലവരുന്ന മനോരമ സമ്പാദ്യം മാസികയുടെ ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷൻ ലഭിക്കും. സെമിനാറിൽ  പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്. പുതുതായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നവർക്ക് ഓഹരി വിപണിയെക്കുറിച്ച്  ഡോ.വി.കെ. വിജയകുമാർ എഴുതിയ, 330 രൂപ വിലവരുന്ന  ‘ഓഹരി  നിക്ഷേപം സമ്പത്തിലേക്കുള്ള  വഴികാട്ടി’ എന്ന പുസ്തകം ലഭിക്കും.


Source link

Related Articles

Back to top button